വിദ്വേഷ പ്രസംഗം; അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് താക്കീത് നല്‍കി സുപ്രീംകോടതി കൊളീജീയം

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് താക്കീത് നല്‍കി സുപ്രീംകോടതി കൊളീജീയം. പൊതുയിടത്തില്‍ പ്രസ്താവന നടത്തുമ്പോള്‍ ജുഡീഷ്യല്‍ മര്യാദ പാലിക്കണമെന്ന് കൊളീജീയം. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന യാദവിന്റെ വാദം കൊളീജീയം തള്ളി. ഭൂരിപക്ഷത്തിന്റെ ഹിതമനുസരിച്ച് രാജ്യം ഭരിക്കപ്പെടണമെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശത്തിലാണ് സുപ്രീംകോടതി കൊളീജീയം അദ്ദേഹത്തിന് താക്കീത് നല്‍കിയത്.

ALSO READ: ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിഡിഇയുടെ മൊഴിയെടുത്തു

പൊതുയിടത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാണിച്ച കൊളീജീയം ജുഡീഷ്യറിയുടെ അന്തസ്സും മര്യാദയും പാലിക്കണമെന്നും യാദവിനെ താക്കീത് ചെയ്തു. സംഭവത്തില്‍ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്നതിന് പിന്നാലെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജീയത്തിനു മുന്നില്‍ യാദവ് ഹാജരായത്. അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയിലാണ് കൊളീജീയത്തിന്റെ നിര്‍ദ്ദേശം.

ALSO READ: ‘കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് വിദ്യാഭ്യാസ മേഖലയിലും കേന്ദ്രം സ്വീകരിക്കുന്നു’: ടിപി രാമകൃഷ്ണന്‍

ഒരു ന്യായാധിപന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത ഗുരുതര പരാമര്‍ശമാണ് യാദവ് നടത്തിയത് എന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രസംഗം വിവാദമായതിന് പിന്നാലെ യാദവിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. പാര്‍ലമെന്റില്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് പ്രതിപക്ഷ എംപിമാര്‍ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയതിനു പിന്നാലെ ഇനിയുള്ള നടപടിക്രമങ്ങള്‍ രാജ്യസഭ ചെയര്‍മാന്റെ പരിധിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk