പൗരത്വ ഭേദഗതി നിയമം; വിവിധ സംഘടനകളുടെ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം ഡിവൈഎഫ്ഐയും മുസ്ലീം ലീഗും നൽകിയ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി ഇന്ന് വാദം കേൾക്കുമെന്ന് അറിയിച്ചിരുന്നു. അതിനിടെ കേരളവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. 237 ഓളം ഹർജികൾ ആണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

Also Read: ‘ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്’: ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

സിഎഎ വിജ്ഞാപനത്തെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതിനാല്‍ ഹര്‍ജി ആടിയന്തരമായി പരിഗണിക്കണെന്ന ആവശ്യം പരിഗണിച്ചാണ് നടപടി. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പൗരത്വത്തെ മതത്തിന്റെ പേരില്‍ നിര്‍വ്വചിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധവും ആശങ്കയും വര്‍ദ്ധിക്കുകയാണ്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ഇന്ന് വീണ്ടും ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News