പൗരത്വ ഭേദഗതി നിയമം; വിവിധ സംഘടനകളുടെ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വനിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഡിവൈഎഫ്‌ഐ, സിപിഐ, മുസ്ലീം ലീഗ് അടക്കമുളള സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. സിഎഎ ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ പേരില്‍ പൗരത്വത്തെ നിര്‍വ്വചിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അതേസമയം സിഎഎ നിയമം നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ പ്രതികരിച്ചു. പൗരത്വ നിയമഭേഗതിക്കെതിരെ സിവൈഎഫ്‌ഐ, മുസ്ലീം ലീഗ്, സിപിഐ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ചി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തിയത്. ഇവയുള്‍പ്പെടെ 237 ഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ട്. ഈ ഹര്‍ജികളിലാണ് ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

Also Read: “യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ് രാഷ്ട്രീയ പകപോക്കലല്ല”: കർണാടക ആഭ്യന്തര മന്ത്രി

സിഎഎ വിജ്ഞാപനത്തെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതിനാല്‍ ഹര്‍ജി ആടിയന്തരമായി പരിഗണിക്കണെന്ന ആവശ്യം പരിഗണിച്ചാണ് നടപടി. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പൗരത്വത്തെ മതത്തിന്റെ പേരില്‍ നിര്‍വ്വചിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധവും ആശങ്കയും വര്‍ദ്ധിക്കുകയാണ്.

Also Read: ഇലക്ടറൽ ബോണ്ടിൽ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

സിഎഎ വിജ്ഞാപനത്തില്‍ ആശങ്കയുണ്ടെന്നും എങ്ങനെ നടപ്പാക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യുഎസ് വക്താവ് മാത്യു മില്ലര്‍ പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ന്യായ് യാത്ര തുടരുന്ന രാഹുല്‍ ഗാന്ധി സിഎഎ വിഷയത്തില്‍ മൗനത്തിലാണ്. അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കുമെന്ന ഗ്യാരന്റി നല്‍കാനാകുമോയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിന്നീട് മറുപടി നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് വ്യക്തമാക്കുന്നതാണ് സിഎഎ വിഷയത്തിലും കാണാനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here