ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ് , പ്രസന്ന വരലെ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. റിപ്പോർട്ടിന് മേലുള്ള അന്വേഷണത്തിനെതിരെ മറ്റൊരു നടി കൂടി കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
also read: തൃത്താലയിലെ അവികസിത ഗ്രാമത്തിലെ സ്‌കൂളിന് പുതിയ കെട്ടിടം; പ്രത്യേക സന്തോഷം നല്‍കുന്നുവെന്ന് മന്ത്രി രാജേഷ്
കമ്മറ്റിക്ക് നൽകിയ മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും നടി ആരോപിച്ചു. ഹർജികൾക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ വീണ്ടും സുപ്രീംകോടതിയിൽ നിലപാട് കടുപ്പിച്ചു. കേസെടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകി. അന്വേഷണം തടസപ്പെട്ടാൽ പല ഇരകളുടെയും മൗലികാവകാശം ലംഘിക്കപ്പെടുമെന്നും അന്വേഷണ സുപ്രീംകോടതി റദ്ദാക്കരുതെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
റിപ്പോർട്ടിൽ 33 കേസുകളാണ് നിലവിലുള്ളതെന്ന് പ്രത്യേക സംഘം അറിയിച്ചു. ഇതിൽ 11 കേസുകൾ ഒരു അതിജീവിതയുടെ പരാതിയിലാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ഹേമാ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർക്ക് ഭീഷണി സന്ദേശം വന്നു എന്നതിൽ നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here