രാഹുലിന് പദവി തിരികെ ലഭിക്കുമോ? ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോ​ൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. രാഹുലിനെ ശിക്ഷിച്ച കേസിലെ പരാതിക്കാരനായ ബി ജെ പി നേതാവ് പൂർണേഷ് മോദി സുപ്രീം കോടതിയിൽ തടസ്സ ഹർജിയും നൽകിയിട്ടുണ്ട്.രാഹുലിന്റെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

Also Read: മണിപ്പൂരില്‍ കുകി യുവാവിന്‍റെ തല  വെട്ടിമാറ്റി മതിലില്‍ വച്ചു, ക്രൂരതകള്‍ അവസാനിക്കുന്നില്ല

ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുലിൻ്റെ ഹർജി പരിഗണിക്കുക. സ്റ്റേ ആവശ്യം അംഗീകരിച്ചാല്‍ അയോഗ്യത നീങ്ങി അദ്ദേഹത്തിൻ്റെ ലോക്സഭാംഗത്വം തിരികെ ലഭിക്കും.

2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എന്തുകൊണ്ടാണ്’ എന്ന രാഹുലിന്റെ പരാമർശമാണ് കേസിലേക്ക് നയിച്ചത്. ഗുജറാത്തിലെ ബി.ജെ.പി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

Also Read: വെള്ളപ്പൊക്കത്തിൽ റോബർട്ട് വദ്രയുടെ കമ്പനികളുടെ രേഖകൾ നഷ്ടപ്പെട്ടതായി വിശദീകരണം

കേസിൽ ജില്ലാ കോടതിയെയാണ് രാഹുൽ ​ഗാന്ധി സമീപിച്ചത്. എന്നാൽ, മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ ജില്ല കോടതി തള്ളിയതോടെ രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News