‘കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ കെട്ടിടം പൊളിക്കാന്‍ സര്‍ക്കാരിന് എന്തധികാരം’: ബുൾഡോസർ രാജിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

SUPREME COURT

ബുള്‍ഡോസര്‍ രാജ് നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാരുകള്‍ക്കാണ് വിമര്‍ശനം. കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ കെട്ടിടം പൊളിക്കാന്‍ സര്‍ക്കാരിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. കെട്ടിട്ടം പൊളിക്കുന്നതിന് രാജ്യവ്യാപകമായി മാര്‍ഗരേഖ പുറത്തിറക്കണം. സെപ്റ്റംബര്‍ 17ന് സുപ്രീംകോടതി ഹർജി വീണ്ടും പരിഗണിക്കും. രാജ്യവ്യാപകമായി ബുള്‍ഡോസര്‍ രാജ് നടപടികള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News