‘നിയമസഭ ബില്‍ വീണ്ടും പാസാക്കിയാല്‍ ഒപ്പിട്ടേ പറ്റൂ’, തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്

തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് പാസാക്കാനുള്ള തടസങ്ങള്‍ പരിഹരിക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചര്‍ച്ചകള്‍ നടത്തണമെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി. നിയമസഭ വീണ്ടും പാസാക്കിയ പത്തു ബില്ലുകളും ഗവര്‍ണര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പരിഗണനയ്ക്ക് അയച്ചു എന്ന് അറിയിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം പുറത്തുവന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് നിയമസഭ വീണ്ടും പരിഗണിച്ച ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കേണ്ഡ ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്. വിഷയം വരുന്ന ഡിസംബര്‍ 11ന് കോടതി വീണ്ടും പരിഗണിക്കും.

ALSO READ: ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജി വെച്ച് സംഘപരിവാര്‍ സംഘാടനാ പ്രവര്‍ത്തനം നടത്തട്ടെ: ഗോവിന്ദന്‍ മാസ്റ്റര്‍

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ ഡിഎംകെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആര്‍ എന്‍ രവിയുടെ നീക്കം. രണ്ടാമതും നിയമസഭ പാസ്സാക്കി അയച്ച ബില്ലുകളില്‍ ഗവര്‍ണറുടെ നടപടി ഉറ്റുനോക്കുകയാണെന്ന് കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: സുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് 35-ാം വയസിലുണ്ടായ അപകടത്തില്‍; പല്ല് വയ്ക്കാന്‍ ആ പ്രായത്തിലും തയ്യാറായില്ല

നിയമസഭ ബില്‍ രണ്ടാമതും സഭ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തടഞ്ഞുവയ്ക്കാനോ രാഷ്ട്രപതിക്ക് അയയ്ക്കാനോ കഴിയില്ല. ഗവര്‍ണര്‍ തന്നെ പ്രശ്നം പരിഹരിക്കണം. ഗവര്‍ണര്‍ക്ക് മുന്നില്‍ നാലാമത്തെ സാധ്യതയില്ല. തിരഞ്ഞെടുക്കപ്പെട്ടയാളാണ് രാഷ്ട്രപതി. രാഷ്ട്രപതിക്ക് വിശാല അധികാരങ്ങളുണ്ട്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടയാളല്ല ഗവര്‍ണര്‍. കേന്ദ്ര സര്‍ക്കാരിന്റെ നോമിനി മാത്രമാണ് ഗവര്‍ണറെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News