കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിനും പഞ്ചാബ് സർക്കാരിനും സുപ്രിംകോടതി വിമർശനം. സമരം അവസാനിപ്പിക്കാൻ കോടതി സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് കോടതി നിരീക്ഷണം. ആശുപത്രിയിലേക്ക് മാറ്റിയെന്നുകരുതി നിരാഹാരം സമരം അവസാനിപ്പിക്കണമെന്നില്ലെന്നും കോടതി. ഹർജികൾ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ നിരാഹാര സമരം 38ആം ദിവസമാണ് തുടരുന്നത്. ഈ സാഹചര്യത്തിലാണ് ഹർജി പരിഗണിച്ച സുപ്രികോടതി കേന്ദ്ര സർക്കാരിനെയും പഞ്ചാബ് സർക്കാരിനെയും വിമർശിച്ചത്. സമരം അവസാനിപ്പിക്കാന്‍ കോടതി സമ്മർദം ചെലുത്തുന്നുവെന്ന് വരുത്തിത്തീർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നു കോടതി നിരീക്ഷിച്ചു. കർഷകരുടെ ആവശ്യങ്ങളിൽ കേന്ദ്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
Also read: ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നല്‍കുന്നതിന് പഞ്ചാബ് സര്‍ക്കാരിന് അനുവദിച്ച സമയം ഇന്നവസാനിക്കും
എന്നാൽ സമരം തടയണമെന്ന് കോടതി ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. അതേ സമയം ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയം പഞ്ചാബ് സര്‍ക്കാര്‍ ചോദിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തുഉണ്ടെന്നും സമവായത്തിനുള്ള ശ്രമം തുടരുകയാണെന്നും പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റിയെന്നുകരുതി നിരാഹാരം സമരം അവസാനിപ്പിക്കണമെന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായാൽ സമരം അവസാനിപ്പിക്കാമെന്നാണ് ദല്ലേവാളിന്റെയും, കർഷക നേതാക്കളുടെയും നിലപാട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here