തീരസംരക്ഷണ സേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ സ്വമേധയാ അതിനു തയ്യാറായില്ലെങ്കിൽ തങ്ങള്‍ക്കത് ചെയ്യേണ്ടിവരുമെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയത്.
തീരസംരക്ഷണ സേനയില്‍ വനിതകൾക്ക് സ്ഥിരം കമ്മീഷൻ പദവി നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കേന്ദ്രത്തിന്റെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി അറിയിച്ചിരുന്നു. എന്നാൽ 2024-ൽ ഇത്തരം വാദങ്ങളൊന്നും വിലപ്പോവില്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇത്തരം സ്ഥാനങ്ങളിൽ നിന്നും വനിതകളെ മാറ്റിനിര്‍ത്താനാവില്ലെന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥ പ്രിയങ്ക ത്യാഗി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ഈ മാസം 19-ന് ഹർജി പരിഗണിക്കുമ്പോഴും കേന്ദ്രത്തിനു സുപ്രീം കോടതിയുടെ വിമർശനമുണ്ടായിരുന്നു. നാരീ ശക്തിയെക്കുറിച്ച് സംസാരിച്ചാൽ മാത്രം പോരായെന്നും അത് പ്രാവർത്തികമാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇപ്പോഴും പുരുഷമേധാവിത്വ സമീപനമാണോയെന്ന് ചോദിച്ച സുപ്രീം കോടതി വനിതകളോട് നീതിചെയ്യും വിധം നയമുണ്ടാക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Also Read; ‘അക്കൗണ്ടിൽ പൈസ വന്നാൽ ഇനി മമ്മൂട്ടിയോ അമിതാഭ് ബച്ചനോ അറിയിക്കും’, പുതിയ ഫീച്ചർ പുറത്തുവിട്ട് ഫോൺപേ
നിലവിൽ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള വനിതകള്‍ക്ക് പത്തുവര്‍ഷമാണ് സേവനകാലാവധി, ഇത് നാലുവര്‍ഷം കൂടി നീട്ടി നല്‍കാറുണ്ട്. ഇതനുസരിച്ച് പരമാവധി ലെഫ്, കേണല്‍ പദവിവരെ വനിതകള്‍ക്ക് ഉയരാം. എന്നാല്‍ സുപ്രീം കോടതി വിധിയുടെ വന്നതോടെ പുരുഷന്‍മാര്‍ക്ക് തുല്യമായി സ്ത്രീകള്‍ക്കും ഏതുപദവി വരെയും ഉയരാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here