കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. ‘നാരീ ശക്തി, നാരീ ശക്തി’യെന്ന് ഇടയ്ക്കിടെ പറയാതെ ഈ അവസരത്തിൽ പ്രാവർത്തികമാക്കി കാണിക്കു എന്ന് കോടതി.
സ്ത്രീകളെ സ്ഥിരമായി തീര സംരക്ഷണ സേനയില്‍ നിയമിക്കാത്തതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോസ്റ്റ് ഗാർഡ് ഷോർട്ട് സർവീസ് അപ്പോയിൻ്റ്മെൻ്റ് ഓഫീസറായ പ്രിയങ്ക ത്യാഗിയുടെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കോസ്റ്റ് ഗാർഡിൻ്റെ ആദ്യത്തെ മുഴുവൻ വനിതാ ക്രൂവിൻ്റെ ഭാഗമായിരുന്നു മിസ് ത്യാഗി. സേനയുടെ കപ്പലിൽ ഡോർണിയർ വിമാനം പരിപാലിക്കാൻ വിന്യസിച്ച വിഭാഗത്തിലായിരുന്നു പ്രിയങ്ക ത്യാഗി സേവനം അനുഷ്ഠിച്ചിരുന്നത്. ഡിസംബറിലാണ് സേവന കാലാവധി പൂര്‍ത്തിയായത്. സ്ഥിര നിയമനത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്.
ALSO RAED: മുംബൈയില്‍ വിസ്മയക്കാഴ്ചയായി മെഗാ തിരുവാതിര
സ്ത്രീകള്‍ക്ക് സ്ഥിര നിയമനം സൈന്യത്തിലും നാവിക സേനയിലും വരെ പ്രാവര്‍ത്തികമാക്കി കഴിഞ്ഞിട്ടും തീരസേനയില്‍ എന്തിനാണ് വിവേചനം എന്ന ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ചോദിച്ചു.
സ്ത്രീകൾക്ക് അതിർത്തികൾ സംരക്ഷിക്കാൻ കഴിയുമെങ്കിൽ തീരങ്ങളും സംരക്ഷിക്കാൻ കഴിയുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച്, സർക്കാർ സ്ത്രീ ശക്തിയെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അതിൻ്റെ പ്രതിബദ്ധത കാണിക്കേണ്ട സമയമാണിതെന്നും പറഞ്ഞു.
വാക്കുകളിലെ ആത്മാര്‍ഥത കേന്ദ്രസര്‍ക്കാര്‍ തെളിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സ്ഥിര നിയമനത്തെ എതിര്‍ക്കാര്‍ തീര സേനയ്ക്ക് കഴിയുമെന്ന് കരുതുന്നില്ല കാരണം കരസേനാ വരെ സ്ഥിരനിയമനം നടപ്പിലാക്കിയിരിക്കുകയാണ്.
സ്ത്രീകളെ തീരസേനയില്‍ സ്ഥിരമായി നിയമിക്കാതിരിക്കാന്‍ മാത്രം പുരുഷ കേന്ദ്രീകൃതമാക്കുന്നതെന്തിനാണെന്നും അസ്വാഭാവികമായ നിലപാടാണിതെന്നും കോടതി വിമര്‍ശിച്ചു. നേവിയെക്കാളും സൈന്യത്തെക്കാളും വ്യത്യസ്തമായാണ് തീരസേന പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വിക്രംജിത് ബാനര്‍ജിയുടെ മറുപടി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ് വിക്രംജിത് ബാനർജി.
2020ലെ ബബിത പുനിയ വിധിന്യായത്തില്‍ സ്ത്രീകൾക്ക് സൈന്യത്തില്‍ സ്ഥിര നിയമനം നല്‍കണമെന്ന് മുൻപ് കോടതി വ്യക്തമാക്കിയിരുന്നു. ശാരീരികമായ പരിമിതികളും സാമൂഹിക ചട്ടങ്ങളും സ്ഥിരനിയമനത്തിന് തടസമാണെന്ന സര്‍ക്കാര്‍ വാദം തള്ളിയായിരുന്നു അന്നത്തെ കോടതി വിധി. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന തുല്യ അവസരങ്ങളെന്ന ആശയത്തിനും ലിംഗനീതിക്കും എതിരാണ് സര്‍ക്കാര്‍ നിലപാടെന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞിരുന്നു.
ത്യാഗിക്ക് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ അർച്ചന പഥക് ദവെ സമത്വത്തിൻ്റെ മൗലികാവകാശത്തെ ചൂണ്ടിക്കാണിക്കുകയും കരസേനയിലെ പോലെ വനിതാ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകണമെന്നും കോസ്റ്റ് ഗാർഡിൽ കമ്മീഷൻ ചെയ്ത ഓഫീസർമാരാകാൻ അവസരം നൽകണമെന്നും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here