ദില്ലിയിലെ വായു മലിനീകരണത്തില്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വയലുകള്‍ കത്തിക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമ്മാനുള്ള എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഹരിയാന സര്‍ക്കാരിന്റെ സത്യവാങ്മൂലം അംഗീകരിക്കാത്ത കോടതി, ഹരിയാന ചീഫ് സെക്രട്ടറി അടുത്ത ബുധനാഴ്ച നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു.
നിയമലംഘകര്‍ക്കെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. പഞ്ചാബ് സര്‍ക്കാരും ധിക്കാരമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും സുപ്രീംകോടതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here