മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നിലപാടിനെ ചോദ്യം ചെയ്തത സുപ്രീം കോടതി മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകുമെന്നും ചോദിച്ചു.. നാളെ ഗവര്‍ണര്‍ നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

അഴിമതിക്കേസില്‍ പൊന്മുടിയുടെ ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രി സ്ഥാലിന്‍ പൊന്മുടിയെ വീണ്ടും മന്ത്രി ആക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി പൊന്മുടി വീണ്ടും മന്ത്രി ആകാന്‍ യോഗ്യനല്ലെന്ന നിലപാടേടുതത്തോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച കോടതി അതിരൂക്ഷമായ ഭാഷയിലാണ് തമിഴ്‌നാട് ഗവര്‍ണറെ വിമര്‍ശിച്ചത്. ഗവര്‍ണര്‍ സംസ്ഥാനത്ത് എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. പരാതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും കോടതി വ്യക്തമാക്കി.

വീണ്ടും തിരിച്ചടി; മോദിയുടെ വികസിത് ഭാരത് വാട്സ്ആപ്പ് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിയുടെ ഈ നിലപാട് ഗവര്‍ണറെ അറിയിക്കണമെന്ന് എ.ജിക്ക് കോടതി നിര്‍ദേശം നല്‍കി. കെ. പൊന്മുടിയുമായി ബന്ധപ്പെട്ട് നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ മറികടന്ന് ഒരു തീരുമാനമെടുക്കാന്‍ ആര്‍.എന്‍. രവിക്ക് എങ്ങനെ കഴിയുന്നുവെന്നും കോടതി ചോദിച്ചു. അതേ സമയം ഭരണഘടനക്ക് അനുസരിച്ചു ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് ഉത്തരവിറക്കാനുള്ള സാഹചര്യം ഉണ്ടാക്കാര്യത്തെന്നും അതിനാല്‍ തന്നെ നാളെ ഗവര്‍ണര്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News