പാക് കലാകാരന്മാരെ ഇന്ത്യയിൽ വിലക്കണം, സിനിമാ പ്രവർത്തകന്റെ ഹർജി തള്ളി സുപ്രീം കോടതി; ഇടുങ്ങിയ ചിന്ത പാടില്ലെന്ന് നിരീക്ഷണം

പാകിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനോ സിനിമയില്‍ ജോലി ചെയ്യുന്നതിനോ വിലക്കേർപ്പെടുത്തണമെന്ന സിനിമാ പ്രവർത്തകന്റെ ഹർജി തള്ളി സുപ്രീം കോടതി. ഫായിസ് അൻവർ ഖുറേഷി സമർപ്പിച്ച ഹർജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ALSO READ: ബോക്സോഫീസിൽ ബിലാലിൻ്റെ റീ എൻട്രി, ബിഗ് ബി വീണ്ടും തിയേറ്ററുകളിലേക്ക്; ആ സന്തോഷ വാർത്ത ആഘോഷമാക്കി സിനിമാ പ്രേമികൾ

ബോംബെ ഹൈക്കോടതി തള്ളിയ ഹർജിയിലായിരുന്നു സുപ്രീംകോടതി ഇടപെടാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയത്. ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നീക്കണം എന്ന സിനിമാ പ്രവർത്തകന്റെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു.

ALSO READ: ലൈംഗീക ന്യുനപക്ഷങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ളത്‌ ഇടതുപക്ഷമാണ്‌, ഞാൻ ആ പക്ഷത്ത് നിന്നാണ് ചിന്തിക്കുന്നത്

ഇന്ത്യയില്‍ കലാപ്രകടനമോ, അല്ലെങ്കില്‍ സിനിമ രംഗത്തോ മറ്റോ ജോലി എടുക്കുന്നതിനോ പാകിസ്ഥാൻ കലാകാരന്മാര്‍ക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഫായിസ് അൻവർ ഖുറേഷി എന്നയാൾ ഹർജി നൽകിയത്. സിനിമാ പ്രവർത്തകർ, ഗായകർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമാക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News