ഇഡിക്ക് വീണ്ടും തിരിച്ചടി; കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിനെ പറ്റി കെജ്‌രിവാൾ പരാമർശിച്ചിട്ടില്ല എന്ന്‌ കോടതി വ്യക്തമാക്കി. ജയിലിൽ പോകേണ്ടി വരില്ല എന്നുള്ളത് കെജ്‌രിവാളിന്റെ കാഴ്ചപ്പാടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ വാദം തള്ളിയത്.

ALSO READ: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട് സ്റ്റുഡന്റ്‌സ് പ്രവേശനം: ഈ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം

എ എ പി ക്ക് വോട്ട് ചെയ്താൽ തനിക്ക് ജയിലിൽ പോകേണ്ടിവരില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ഇതിന് എതിരെയാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. ‍അതേസമയം, ദില്ലി മദ്യനയ അഴിമതിക്കേസില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിയാക്കുമെന്ന് ഇഡി സുപ്രീംകോടതിയിൽ വാദിച്ചു. കെജ്‌രിവാളിന്റെ ഹര്‍ജിയുടെ വാദത്തിനിടെയാണ് ഇഡി കോടതിയിൽ നിലപാട് അറിയിച്ചത്.

ALSO READ: ‘മോദിക്ക് തോൽവി ഭയം’, എതിർ സ്ഥാനാർഥികളായ 55 പേരുടെ നാമനിർദേശ പത്രിക തള്ളി, ചിരിക്കണോ കരയണോ? എന്ന് കൊമേഡിയന്‍ ശ്യാം രംഗീല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News