വായു മലിനീകരണം; ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ട നിയന്ത്രണം തുടരാൻ സുപ്രീംകോടതി നിര്‍ദേശം

Supreme court on pollution

ദില്ലി വായുമലിനീകരണവുമായി ബന്ധപ്പെട്ട നാലാംഘട്ട നിയന്ത്രണം അടുത്ത മാസം 2 വരെ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം നൽകി. നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിയന്ത്രണങ്ങളില്‍ നിന്നും സ്‌കൂളുകളെ നേരത്തെ ഒഴിവാക്കിയിരുന്നു. അതേസമയം ട്രക്കുകളുടെ പ്രവേശനം തടയുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം ഉണ്ടായെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലീസ് ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല. പ്രതിസന്ധിക്ക് ദീര്‍ഘകാല പരിഹാരം കാണുന്നതിന് വിഷയം വിശദമായി കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Also Read: ജാർഖണ്ഡിൽ മന്ത്രിസഭാ വികസന നീക്കങ്ങൾ തകൃതി, മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനം

വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ദില്ലിയിൽ ജിആർഎപി 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വായു മലിനീകരണം അനിയന്ത്രിതമായി വർധിച്ചതോടെയാണ് വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ നടത്തിയത്. നഗരപ്രദേശങ്ങളിലേക്ക് ട്രക്കുകളുടെ നിയന്ത്രണം പരിശോധിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി നിർദേശമുണ്ടായിരുന്നു.

Also Read: മഹാരാഷ്ട്ര സർക്കാരിൽ പകുതി മന്ത്രിസ്ഥാനവും  ബിജെപിക്ക്; പ്രധാന വകുപ്പുകള്‍ ഷിൻഡേ സേനക്ക്

വായു മലിനീകരണം അതീവ ഗുരുതരമായതോടെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ട നിയന്ത്രണത്തിലേക്ക് കടന്നത്. ദില്ലിയിൽ എല്ലായിടത്തും 400 നു മുകളിൽ വളരെ ഗുരുതര വിഭാഗത്തിലേക്ക് അന്തരീക്ഷ മലിനീകരണം ഉയർന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്. വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ ശ്വാസ കോശസംബന്ധ രോഗബാധിതരുടെ എണ്ണം കൂടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News