കുടിവെള്ളക്ഷാമം നേരിടുന്ന ദില്ലിയില്‍ ജലവിതരണത്തിലായി അപ്പര്‍ യമുന റിവര്‍ ബോര്‍ഡിനെ സമീപിക്കാന്‍ ദില്ലി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇനിയും അധികജലം നല്‍കാനാവില്ലെന്ന് ഹിമാചല്‍ സര്‍ക്കാര്‍ കോടതിയെ അറിയച്ചതിനു പിന്നാലെയാണ് ദില്ലി സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്. കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്ന ദില്ലിയില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള രാഷ്ടീയ കലഹങ്ങളും തുടരുകയാണ്. ദില്ലിയിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമായതതോടെ ദില്ലിക്ക് മിച്ചജലം നല്‍കാന്‍ ഹിമാചലിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഹിമാചല്‍ വിട്ടു നല്‍കിയ ജലം ഹരിയാന തടഞ്ഞുവെച്ചതിനുപിന്നാലെ ഇനിയും അധികജലം നല്‍കാനാവില്ലെന്ന് ഹിമാചല്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ജലവിതരണത്തിനായി അപ്പര്‍ യമുന റിവര്‍ ബോര്‍ഡിനെ സമീപിക്കാന്‍ ദില്ലി സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. മാത്രമല്ല സംസ്ഥാനങ്ങള്‍ തമ്മില്‍ യമുന ജലം പങ്കിടുന്നത് വിഷയം കീടുതല്‍ സങ്കീര്‍ണമാണെന്നും ഇടക്കാല അടിസ്ഥാനത്തില്‍ പോലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം കോടതിക്കില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
Also Read: നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ എസ്എഫ്‌ഐ പ്രതിഷേധം
അതിനിടെ പൊതുവിതരണത്തിനുള്ള ജലം ഡാങ്കര്‍ മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നതും കുടിവെള്ള പ്രതിസന്ധിക്ക് കാരണമാകുന്നതായി കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം ടാങ്കര്‍ മാഫിയയും ജലബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്ന ആരോപണം മന്ത്രി അതിഷി ഉന്നയിച്ചു. ഇക്കാര്യത്തില്‍ അന്വഷണം വേണമെന്നും ലഫ്. ഗവർണർക്കയച്ച കത്തില്‍ അതിഷി വ്യക്തമാക്കി. എന്നാല്‍ ആരേപണ പ്രത്യാരോപണങ്ങള്‍ ഉയരുമ്‌പോള്‍ കുടിവെള്ളക്ഷാമത്തിൽ വലയുകയാണ് ദില്ലി ജനത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here