കടുത്ത കുടിവെള്ളപ്രശ്നം; ദില്ലി സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

കുടിവെള്ളപ്രശ്‌നത്തില്‍ ദില്ലി സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കര്‍ മാഫിയക്കെതിരെ എന്ത് നടപടിയെടുത്തെന്ന് കോടതി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍, പൊലീസിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. രൂക്ഷമായി തുടരുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന ദില്ലി സരക്കാരിന്റെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

Also Read: രാജ്യസഭാ തെരഞ്ഞെടുപ്പ്; ജോസ് കെ മാണി നാമനിർദേശപത്രിക സമർപ്പിച്ചു

ദില്ലിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്ന് സാഹചര്യത്തിലാണ് കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കര്‍ മാഫിയക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് ചോദ്യം ഉന്നയിച്ചു. സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ പൊലീസിനോട് തങ്ങള്‍ ആവശ്യപ്പെടാമെന്ന് കോടതി വിമര്‍ശിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏ്്‌പ്പെടുത്തിയെന്നും കോടതി ആരാഞ്ഞു.

Also Read: പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ദൈവമാണ്; എനിക്കത് ഭരണഘടനയാണ്: രാഹുൽ ഗാന്ധി

അതേ സമയം ഹരിയാന ദില്ലിക്ക് ആവശ്യമായ വെള്ളം നല്‍കുന്നില്ലെന്ന് ആരോപണം ശക്തമായി തുടരുന്നത്. ഹരിയാനയുമായുള്ള രാഷ്ട്രീയ കലഹത്തിനും കാരണമായിട്ടുണ്ട്. വെള്ളം നല്‍കാന്‍ ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ലഫ്. ഗവർണ്ണർ വി കെ സക്സേന ഉറപ്പു നല്കിയെന്ന് മന്ത്രി അതിഷി ഇന്നലെ പ്രതികരിച്ചിരുന്നു. അതേ സമയം കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരമാകാത്തത് ദില്ലി ജനതയെ വലയ്ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News