അദാനി – ഹിന്‍ഡന്‍ബര്‍ഗ് കേസ്; പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

അദാനി ഹിന്‍ഡന്‍ബെര്‍ഗ് കേസിലെ വിധിയില്‍ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. പുന:പരിശോധന ഹര്‍ജി തള്ളിയ സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളുകയായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ പ്രത്യേക അന്വേഷണം കോടതി തള്ളിയിരുന്നു. സെബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. കഴിഞ്ഞ ജനുവരിയാണ് കോടതി വിധി പറഞ്ഞത്. മുന്‍ ഉത്തരവില്‍ പിഴവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ നടപടി.. സെബിയില്‍ നിന്ന് അന്വേഷണം സിബിഐക്കോ,പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കണം എന്നായിരുന്നു ആവശ്യം.

ALSO READ: റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്തം റെയിൽവേയ്ക്ക്: ഹൈക്കോടതി

കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നാലു പൊതുതാല്‍പര്യ ഹര്‍ജികളാണ് കോടതിക്ക് മുന്നിലെത്തിയത്. ഒരു വര്‍ഷത്തെ വാദത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന തീരുമാനം കോടതി പറഞ്ഞത്.

ALSO READ: ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം അനുവദിക്കണം: ഡിവൈഎഫ്ഐ

സെബി നടത്തുന്ന അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി മാധ്യമറിപ്പോര്‍ട്ടുകള്‍ ആധികാരിക തെളിവായി കണക്കാക്കാനാവില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. അന്വേഷണം മാറ്റി നല്‍കുന്നത് അസാധാരണ സാഹചര്യത്തിലാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News