കാമുകിയെ 150 തവണ പീഡിപ്പിച്ചെന്ന പരാതി ; മലയാളിക്കെതിരായ കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി

കണ്ണൂർ സ്വദേശിയായ യുവാവിനെതിരെ മുൻ കാമുകി നൽകിയ ബലാത്സം​ഗക്കേസ് സുപ്രീം കോടതി റ​ദ്ദാക്കി. കോടതി കേസ് റദ്ദാക്കിയത് സവിശേഷാധികാരം ഉപയോ​ഗിച്ചാണ്. പരാതി നൽകിയ യുവതി മറ്റൊരു വിവാഹം കഴിക്കുകയും പരാതിയിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി.

Also read:സംസ്കൃത സർവകലാശാലയില്‍ ഫൈന്‍ ആർട്സിൽ പി ജി പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം

യുവതി നൽകിയ പരാതിയിൽ ചെന്നൈ വിദ്യാഭ്യാസ കാലത്ത് കാമുകനായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് തന്നെ 150ലേറെ തവണ പീഡിപ്പിച്ചുവെന്നതായിരുന്നു. 2006 – 2010 കാലത്ത് എഞ്ചിനീയറിം​ഗ് പഠിക്കുമ്പോൾ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം പൂർത്തിയായ ശേഷം ബെംഗളുരുവിൽ ജോലി ലഭിച്ചപ്പോഴും ഇരുവരും പ്രണയം തുടർന്നു. എന്നാൽ വൈകാതെ വിവാ​ഹവാ​ഗ്ദാനത്തിൽ നിന്ന് പിന്മാറി. ഇതോടെ യുവതി തമിഴ്നാട് പൊലീസിൽ പീഡ‍ന പരാതി നൽകുകയായിരുന്നു.

Also read:തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധി ഇന്ന്

പരാതിയിൽ കേസെടുത്തതോടെ യുവതിയെ വിവാഹം ചെയ്യാമെന്ന് എഴുതി നൽകിയെങ്കിലും യുവാവും കുടുംബവും ഈ ഉറപ്പിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ യുവതി കേസിൽ തുടരാൻ തീരുമാനിച്ചു. കേസിനിടെ യുവാവ് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ദുബായിലേക്ക് പോയി. തുടർന്ന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി തയ്യാറായില്ല. കേസിന്റെ സ്വഭാവം പരി​ഗണിച്ചായിരുന്നു കോടതിയുടെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News