ബംഗാൾ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം; പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് സുപ്രീംകോടതി

ബംഗാൾ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് സുപ്രീംകോടതി. അഞ്ച് അംഗങ്ങളുള്ള സമിതിയിൽ മുൻ ചീഫ് ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനാകും. ഗവർണറും സർക്കാരും തമ്മിൽ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളുടെ അടിസ്‌ഥാനത്തിലാണ് കോടതി പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. വിസി നിയമനത്തിന് മൂന്നുപേരുടെ പാനൽ കമ്മിറ്റി തയാറാക്കണം. അക്ഷരമാലാ ക്രമത്തിലാകണം പേരുകൾ വരേണ്ടത്. പിന്നീട്, ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറണം.

Also Read; താക്കോലുമായി രണ്ടുവയസുകാരൻ കാറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സെത്തി, ഒടുവിൽ ആരവും ഹാപ്പി, വീട്ടുകാരും ഹാപ്പി

മുഖ്യമന്ത്രി പാനൽ പരിശോധിച്ച് ചാൻസലറുടെ അംഗീകാരത്തിനായി സമർപ്പിക്കണം. മുഖ്യമന്ത്രിക്ക് എതിർപ്പുണ്ടെങ്കിൽ ചാൻസലറെ എതിർപ്പിൻ്റെ കാരണം അറിയിക്കണം. ചാൻസലർക്കും സമാനമായ രീതിയിൽ എതിർപ്പുണ്ടേൽ കമ്മിറ്റിയെ അറിയിക്കാം. ചാൻസലർ തീരുമാനം അംഗീകരിച്ചാൽ ബന്ധപ്പെട്ട വകുപ്പ് ഒരാഴ്‌ചയ്ക്കുള്ളിൽ വിജ്‌ഞാപനം ഇറക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

Also Read; സന്ദേശ്‌ഖാലിയിലെ സിബിഐ അന്വേഷണം തടയാനാവശ്യപ്പെട്ട ബംഗാൾ സർക്കാരിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News