നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു; കേസിലെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നടപടി

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ ആണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുന്നതിൽ വിചാരണ കോടതിയെയും സുപ്രിംകോടതി വിമർശിച്ചു. അതേസമയം, ജാമ്യ വ്യവസ്ഥ സംബന്ധിച്ച് വിചാരണക്കോടതിയ്ക്ക്  തീരുമാനിക്കാം എന്നും സുപ്രീംകോടതി അറിയിച്ചു. ഇതിനിടെ, പൾസർ സുനിയ്ക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന  സർക്കാർ എതിർത്തിരുന്നു. പ്രതി ജാമ്യത്തിൽ ഇറങ്ങിയാൽ സമൂഹത്തിന് തന്നെ ഭീഷണിയാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, കോടതി സംസ്ഥാനത്തിന്  കർശനമായ ജാമ്യ നിബന്ധനകളും വ്യവസ്ഥകളും വിചാരണക്കോടതിയിൽ ആവശ്യപ്പെടാമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ALSO READ: വയനാട്ടിലെ കണക്കുകളെക്കുറിച്ചുള്ള വ്യാജ വാർത്ത സംസ്ഥാന സർക്കാരിനെതിരെയുള്ള ഇരുതല ആയുധ പ്രയോഗം; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തുടർന്ന് ഒരാഴ്ചക്കുള്ളിൽ പൾസർ സുനിയെ വിചാരണ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീകോടതി നിർദ്ദേശിച്ചു.  കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദിലീപിൻ്റെ അഭിഭാഷകൻ വിചാരണ അനാവശ്യമായി നീട്ടുകയാണെന്നും പൾസർ സുനി വാദിച്ചു. ദിലീപിന്‍റെ അഭിഭാഷകന്‍ കഴിഞ്ഞ 85 ദിവസമായി അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണ ചെയ്യുകയാണെന്നും പൾസർ സുനി പറഞ്ഞു. തുടർന്ന് വിചാരണ കോടതി നടപടിയെ സുപ്രിംകോടതി വിമർശിച്ചു. സ്വാധീനമുള്ള പ്രതി ഇത്രയും നാൾ സാക്ഷിയെ വിസ്തരിച്ചുവോ എന്ന് ചോദിച്ച കോടതി ഇങ്ങനെ പോവുകയാണെങ്കിൽ വിചാരണ സമീപകാലത്ത് ഒന്നും കഴിയില്ലെന്നും പരാമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News