ഭീമ കൊറെഗാവ് കേസിൽ 2 പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഭീമ കൊറെഗാവ് കേസിൽ 2 പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സാമൂഹ്യ പ്രവർത്തകരായ വെർനോൺ ഗോൺസാൽവസ്, അരുൺ ഫെരൈര എന്നിവർക്ക് ആണ് ജാമ്യം നല്‍കിയത്.  ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്ക് എതിരെ ആണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്.  മഹാരാഷ്ട്ര വിട്ട് പോകരുതെന്ന ഉപാധിയിലാണ് ജാമ്യം.

ALSO READ: ഓണത്തിനോ പെരുന്നാളിനോ ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം, ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം; പി ജയരാജൻ

2018ൽ രാജ്യത്തെ ദലിത്‌ സംഘടനകളുടെയും എൽഗാർ പരിഷദ്‌ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഭീമ കൊറേഗാവ് യുദ്ധത്തിന്‍റെ 200-ാം വാർഷികം ആചരിക്കുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ രണ്ട്‌ യുവാക്കൾ കൊല്ലപ്പെട്ടു. പിന്നീട് മനുഷ്യാവകാശ പ്രവർത്തകരടക്കം ഒട്ടേറെപ്പേരെ കേസിൽപ്പെടുത്തി വേട്ടയാടുകയായിരുന്നു.

ALSO READ: ‘കൈയും തലയും വെട്ടി കാളിപൂജ നടത്തും’; പി ജയരാജനും എ എൻ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർ എസ് എസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News