ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനപരിശോധന ഹർജി പരിഗണിക്കും; മുഖ്യമന്ത്രി

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനപരിശോധന ഹർജി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി. അങ്കമാലിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനവാസ മേഖല പൂർണമായും ഒഴിവാക്കുന്നതിനുള്ള സാഹചര്യം ആയിരിക്കുന്നുവെന്നും ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞത് ഷഹാനയെ മാനസികമായി തളര്‍ത്തി’; സഹോദരന്‍

ഇത് അഭിമാനകരം നവകേരള സദസിൽ 3 ലക്ഷത്തിൽ 571 നിവേദനങ്ങൾ ഇതുവരെ ലഭിച്ചുവെന്നുംവാഗ്ദാനം ചെയ്ത സമയത്ത് തന്നെ തീരുമാനവും പരിഹാരവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസർകോഡ് 14701 പ്രതിയിൽ 256 എണ്ണം പൂർണ്ണമായം പരിഹരിച്ചു.കണ്ണൂരിലേ 28801 നിവേദനങ്ങൾ ലഭിച്ചതിൽ 312 എണ്ണം തീർപ്പാക്കി.പരാതികളിലെല്ലാം നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.നിവേദനങ്ങളുടെ എണ്ണം കൂടുന്നത്സർക്കാരിലുള്ള വിശ്വാസമാണ് പ്രതിഫലിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിൻ്റെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ഇനി തളർച്ചയില്ലാതെ മലകയറാന്‍ ഡൈനമിക് ക്യൂ

വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം ലളിതമാകുമെന്നും വ്യവസായ എസ്‌റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നൽകുമെന്നും ഇതിലൂടെ വ്യവസായികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഗവർണർ പ്രവർത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗവർണർ ഗവർണറുടെ ഉത്തരവാദിത്വം കാണിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഡോക്ടറുടെ ആത്മഹത്യ സർക്കാർ ഗൗരവമായി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മിശ്രവിവാഹങ്ങൾ തടയാനൊന്നും ആർക്കും കഴിയില്ല,എസ് എഫ് ഐ യും ഡി വൈ എഫ് ഐ യും മിശ്രവിവാഹബ്യൂറോകൾ നടത്തുന്നവരല്ല എന്നും ഞങ്ങൾ തടഞ്ഞുകളയും എന്ന് ആരും വിചാരിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News