കള്ളപ്പണം വെളുപ്പിക്കൽ കേസ്; യുപി എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം നൽകി സുപ്രീംകോടതി

ABBAS ANSARI

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുൻ എംഎൽഎ മുക്താർ അൻസാരിയുടെ മകനായ അദ്ദേഹത്തെ കള്ളപ്പണക്കേസിൽ പ്രതിയാക്കപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുൻപാണ് ജയിലിൽ അടച്ചത്.

ALSO READ; റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളി ; ഡിവൈഎഫ്ഐ

മെയ് 9ന് അലഹബാദ് ഹൈക്കോടതി അൻസാരിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫണ്ടിൻ്റെ ഉത്ഭവം വ്യക്തമായി വ്യക്തമാക്കുന്ന ഫ്ലോ ചാർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളിൽ ലഭ്യമായ വിവരങ്ങൾ പരിഗണിച്ച്, പ്രതിയായ അൻസാരിയുടെ അക്കൗണ്ടുകളിലേക്ക് ഫണ്ട് എങ്ങനെ എത്തിയെന്ന് കണ്ടെത്തിയെന്നും ഈ ഘട്ടത്തിൽ അദ്ദേഹത്തിന് ജാമ്യത്തിന് അർഹതയില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.ജാമ്യം തള്ളിയ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് അൻസാരി നൽകിയ അപ്പീലിൽ സുപ്രീം കോടതി ഓഗസ്റ്റ് 14ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) നോട്ടീസ് അയയ്ക്കുകയും മറുപടി തേടുകയും ചെയ്തിരുന്നു.

ALSO READ; വ്യക്തി നിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമത്തെ തടയാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എംഎൽഎയായ അൻസാരിക്കെതിരെ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മുൻ മൂന്നു കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്.
2022 നവംബർ നാലിനാണ് അൻസാരിക്കെതിരെ കേസെടുത്തത്.നിലവിൽ കാസ്ഗഞ്ച് ജയിലിലാണ്.

ENGLISH SUMMARY: SUPREME COURT GRANTS BAIL TO MLA ABBAS ANSARI IN MONEY LAUNDERING CASE

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News