ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നൽകുന്നതിനുള്ള നിർദ്ദേശം പാലിക്കാൻ പഞ്ചാബ് സർക്കാരിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി.ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകിയത്.
മൂന്ന് ദിവസത്തേക്ക് സമയം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.കർഷകരുമായി ചർച്ചക്കുള്ള ശ്രമങ്ങൾ നടത്തിയെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു.
ALSO READ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ജനുവരി ഒന്ന് മുതൽ ഈ ട്രെയിനുകൾക്ക് സമയമാറ്റം
കേന്ദ്രസർക്കാർ കർഷകരുമായി ചർച്ചയ്ക്ക് തയ്യാറായാൽ ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാമെന്ന് കർഷകർ അറിയിച്ചതായി പഞ്ചാബ് സർക്കാർ കോടതിയിൽ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ഹർജി ജനുവരി 2 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും..
ENGLISH NEWS SUMMARY: The Supreme Court granted more time to the Punjab government to comply with the directive to provide medical aid to Jagajit Singh Dallewal.The government has asked to give time for three days. The Punjab government has also said that efforts have been made to negotiate with the farmers.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here