ഗ്യാന്‍വാപിയിലെ കാര്‍ബൺ പരിശോധനയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് സ്റ്റേ നല്‍കിയത്. തിങ്കളാഴ്ച കാര്‍ബന്‍ പരിശോധന നടപടി ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടല്‍.
മസ്ജിദിനുള്ളില്‍ ശിവലിംഗ കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് കാര്‍ബണ്‍ പരിശോധന നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനാണ് സുപ്രീംകോടതി സ്റ്റേ നല്‍കിയത്.
ഹൈക്കോടതി ഉത്തരവ് വിശദമായി പരിശോധിക്കണമെന്നും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമെന്നും സുപ്രീം കോടതി പരാമര്‍ശിച്ചു. അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ ആണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here