ഹരിയാന പഞ്ചാബ് അതിർത്തിയിൽ സമരം തുടരുന്ന കർഷകരുടെ പ്രശ്നം പരിഹരിക്കണം; സമിതിയെ നിർദ്ദേശിക്കണമെന്ന് സുപ്രീംകോടതി

ഹരിയാന പഞ്ചാബ് അതിർത്തിയിൽ സമരം തുടരുന്ന കർഷകരുടെ പ്രശ്നം പരിഹരിക്കാൻ സമിതിയെ നിർദ്ദേശിക്കണമെന്ന് സുപ്രീംകോടതി. അതിർത്തിയിലെ ബാരിക്കേഡ് നീക്കാൻ ഉത്തവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ ഹരിയാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

Also Read; കേന്ദ്ര സര്‍വകലാശാലകളിലെ നിയമനത്തെ കുറിച്ചുള്ള ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം; ഒഴിവുകള്‍ നികത്തുന്നുവെന്ന സ്വന്തം വാദം തെറ്റെന്ന് തെളിയിക്കുന്ന മറുപടി നല്‍കി കേന്ദ്രം

പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാരുകൾ കർഷകരുമായി എപ്പോഴെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. അതേ സമയം സമിതിയിയിൽ ഉൾപ്പെടുത്താൻ അനുയോജ്യരായ വ്യക്തികളെ നിർദ്ദേശിക്കാനും സംസ്ഥാന സർക്കാരുകളോട ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Also Read; ‘ഗംഗാവലി പുഴയുടെ മൺതിട്ടയിൽ അർജുന്റെ ലോറി’, സ്ഥിരീകരിച്ച് കർണാടക സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News