ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസിൽ രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീല്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ശിക്ഷാവിധി റദ്ദാക്കി ജാമ്യം നല്‍കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാനത്തിന് നോട്ടീസയച്ചു.
ഇരട്ട ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് അനുശാന്തി സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് തന്റെ ശിക്ഷാവിധി റദ്ദാക്കി ജാമ്യം നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.
2014 ഏപ്രില്‍ 16നാണ് അനുശാന്തിയുടെ നാല് വയസ്സുകാരിയായ മകള്‍, ഭര്‍തൃമാതാവ് എന്നിവരെ പട്ടാപ്പകല്‍ വീട്ടില്‍ കയറി ഒന്നാം പ്രതി നിനോ മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യൂവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം. വിചാരണക്കോടതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരോളില്ലാത്ത 25 വര്‍ഷത്തെ തടവ് ശിക്ഷയാക്കി കുറച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here