“ജാമ്യം നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീ‍ഴുമോ?”, തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ നിര്‍മ്മിച്ചെന്ന കേസില്‍   മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന് ജാമ്യം. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രാത്രിയില്‍ വാദം കേട്ട് വിധി പറഞ്ഞത്.

തീസ്ത സെതൽവാദ് എത്രയം വേഗം പൊലീസില്‍ കീ‍ഴടങ്ങണമെന്ന ഹൈക്കോടതിയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് എന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. എന്തിനായിരുന്നു ഇത്ര ധൃതി. മാസങ്ങളായി ജാമ്യത്തിലുള്ളയുള്ളയാളെ ഉടന്‍ എന്തിന് കസ്റ്റഡിയില്‍ എടുക്കണം.  ഇടക്കാല ജാമ്യം അനുവദിക്കാതിരുന്നത് തെറ്റെന്നും ഇടക്കാല ജാമ്യം നൽകിയാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്നും ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.

കേസ് ഇന്നു രാത്രി തന്നെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന് ടീസ്റ്റയുടെ അഭിഭാഷകന്‍റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. തീസ്ത സെതൽവാദിന്‍റെ സ്ഥിര ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തെക്ക് നീട്ടണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചില്ല. ഉടൻ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

കേസിൽ 2022 ജൂൺ 25ന് തീസ്തയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന തീസ്ത, സെപ്റ്റംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയിൽമോചിതയായി. തുടർന്ന് ജാമ്യഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തീസ്തയുടെ ജാമ്യ ഹർജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി ആരോപണങ്ങളുന്നയിച്ചുവെന്നാണ് തീസ്തക്കെതിരായ കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News