ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ്. സുപ്രീം കോടതിയാണ് യുപി സര്‍ക്കാരിന്റെ മറുപടി തേടി നോട്ടീസ് അയച്ചത്. ഹലാല്‍ നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടിയത്. ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, വിതരണം എന്നിവ യുപി സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Also Read : വീണ്ടും കേരളം ദേശീയ ശ്രദ്ധയിലേക്ക്; ദി ഹിന്ദുവിന്റെ ലേഖനം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

ഈ നിരോധനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുകളിടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, വിതരണം എന്നിവ നവംബര്‍ 18നാണ് യുപി സര്‍ക്കാര്‍ നിരോധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News