2004-ലെ ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയത്. ഹർജി കഴിഞ്ഞ തവണ പരിഗണിച്ച സുപ്രീംകോടതി ദേശിയ ബാലാവകാശ കമ്മീഷന് നേരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങൾക്ക് ഉത്തരവ് ബാധകമാണോ എന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ഇത്ര ആശങ്ക എന്നും, മതങ്ങളുടെ കലവറയായി ഇന്ത്യയെ സംരക്ഷിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച സുപ്രീംകോടതി, ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തു.
Also Read; മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികള്‍
News summary; Supreme Court judgment will given on the petition against the Allahabad High Court verdict which quashed the Uttar Pradesh Madrasa Act
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here