അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലെ ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് മൂന്നുമാസത്തെ സമയം കൂടി നീട്ടി നല്‍കാമെന്ന് വാക്കാല്‍ അറിയിച്ച് സുപ്രീം കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്നായിരുന്നു സെബി കോടതിയില്‍ ആവശ്യപ്പെട്ടതത്. എന്നാല്‍ ആറ് മാസത്തെ ആവശ്യം അംഗീകരിക്കാന്‍ ആവിലെന്നും വിഷയത്തില്‍ തിങ്കളാഴ്ച ഉത്തരവിറക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്.
അദാനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ആറുമാസം കൂടി സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടത്.
സെബിക്കും സുപ്രീം കോടതി നിയോഗിച്ച സമിതിക്കും മൂന്ന് മാസം കൂടി നല്‍കാമെന്ന് വാക്കാല്‍ പരാമര്‍ശിച്ച സുപ്രീം കോടതി ആറ് മാസം സമയം വേണമെന്ന ആവശ്യം നിലവില്‍ അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ തകര്‍ച്ച ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ പഠിക്കുന്നതിനായി നിയോഗിച്ച ആറംഗ വിദഗ്ദ്ധ സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മുദ്ര വെച്ച കവറിലാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here