തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപെട്ട ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിന് എതിരെയായിരുന്നു ഹർജി.
Also Read; “കേന്ദ്രം ജിഎസ്ടി നടപ്പിലാക്കിയതിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു”: കെഎൻ ബാലഗോപാൽ
പാർലമെന്റ് പാസാക്കിയ നിയമം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീം കോടതി ഏപ്രിൽ മാസത്തിന് മുമ്പ് മറുപടി നൽകണമെന്ന് ആവശ്യപെട്ട് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമായാണ് കേന്ദ്രം ഈ ബിൽ പാസാക്കിയത്.
Also Read; ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here