ഹലാൽ മുദ്രയുള്ള ഭക്ഷണം നിരോധിച്ച ബിജെപി സർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌

ഉത്തർപ്രദേശ്‌ സർക്കാർ ഹലാൽ മുദ്രയുള്ള ഭക്ഷണം നിരോധിച്ച നടപടിക്ക്‌ എതിരായ ഹർജികളിൽ സുപ്രീംകോടതി നോട്ടീസ്‌. ഹലാൽ മുദ്രയുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉൽപാദനം, സംഭരണം, വിൽപ്പന തുടങ്ങിയ കാര്യങ്ങളാണ് സ്റ്റാർ പ്രദേശ് സർക്കാർ നിരോധിച്ചത്. പ്രസ്തുത നടപടിക്ക്‌ എതിരായ രണ്ട്‌ ഹർജികൾ പരിഗണിച്ചാണ്‌ സുപ്രീംകോടതി നോട്ടീസ്‌ അയച്ചത്‌. എന്നാൽ ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ALSO READ: പാതിരിമാരുടെ കൈയും കാലും തല്ലിയൊടിക്കും; വീണ്ടും ജാബുവയിൽ ക്രൈസ്‌തവ വേട്ടയ്‌ക്ക്‌ ആഹ്വാനവുമായി വിശ്വഹിന്ദു പരിഷത്ത്‌

ഹർജിക്കാരായ ഹലാൽ ഇന്ത്യയുടെയും ജാമിയത്ത്‌ ഉലമ ഇ മഹാരാഷ്ട്രയുടെയും ആവശ്യം നിരോധന ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയമനടപടികൾ അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്നായിരുന്നു.

ALSO READ: ‘തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന’ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉമർഫൈസി മുക്കത്തിനെതിരെ കേസ്

സംസ്ഥാനസർക്കാർ നിലപാട്‌ ആരാഞ്ഞ്‌ നോട്ടീസ്‌ അയക്കാൻ ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. ഹലാൽ മുദ്രയുള്ള ഭക്ഷണപദാർത്ഥങ്ങൾ നിരോധിച്ച്‌ 2023 നവംബർ 18നാണ്‌ യുപി ഫുഡ്‌ സെക്യൂരിറ്റി-ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം ഉത്തരവിറക്കിയത്‌. ബിജെപിയുടെ യുവജനവിഭാഗം നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News