സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജി; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. പെന്‍ഷന്‍ നല്‍കാനും ശമ്പളം നല്‍കാനും ബുദ്ധിമുട്ടുന്നുവെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പെന്‍ഷന്‍ നല്‍കുന്നതിന് അടിയന്തരമായി കടമെടുക്കാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് ഈ മാസം 25 ന് പരിഗണിക്കും.

വായ്പ പരിധി  വെട്ടിക്കുറച്ചതടക്കം  സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി  കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. പെന്‍ഷന്‍ നല്‍കാനും ശമ്പളം നല്‍കാനും സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. പെന്‍ഷന്‍ നല്‍കുന്നതിന് അടിയന്തരമായി കടമെടുക്കാന്‍ അനുവദിച്ചുക്കൊണ്ട് ഉത്തരവിറക്കണമെന്നും ഇതിനായി ഇടക്കാല ഉത്തരവ് പുറപെടുവിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ സ്യൂട്ട് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. കടമെടുപ്പ് പരിധി വെട്ടികുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ക്കെതിരെ നല്‍കിയ സ്യൂട്ട് ഹര്‍ജി ഭരണഘടന ബഞ്ച് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഈ മാസം 25 ന് ഇടക്കാല ഉത്തരവ് സംബന്ധിച്ച കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Also Read: ലഹരി വിരുദ്ധ പരിപാടിയിൽ കൈകോർത്ത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും വൈഎംസിഐയും

കേന്ദ്രത്തിന്റെ തീരുമാനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ വന്‍ ആഘാതം സൃഷ്ടിക്കാമെന്നും സ്യൂട്ട് ഹര്‍ജിയില്‍ കേരളം വിശദീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാനത്തിന് 26,000 കോടി രൂപ അടിയന്തരമായി ആവശ്യമാണെന്നും ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രക്രിയയിലും സാമ്പത്തിക സ്വയംഭരണത്തിലും കേന്ദ്രം കൈകടത്തുന്നത് തടയണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നതു റദ്ദാക്കുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഹര്‍ജിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News