തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗർഭാ​ഗ്യകരമായ സംഭവമാണെന്ന് സുപ്രീംകോടതി. അപകട കാര്യകളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുകയായിന്നു കോടതി. ഹർജി വീണ്ടും പരിഗണിക്കുന്നത് കോടതി ജൂലായ് 12ലേക്ക് മാറ്റി. കേസിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ജൂലൈ 7 ന് മുമ്പ് നോട്ടീസിൽ മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടു.

Also Read: ഹനുമാൻ കുരങ്ങ് മസ്ക്കറ്റിന് സമീപം

അതേ സമയം ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യക്ക് നേരെ വധഭീഷണി ലഭിച്ചു. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധഭീഷണി ഉയർന്നത്. മൃഗസ്നേഹികൾ ഉൾപ്പെടുന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സന്ദേശം അടക്കം ഉൾപ്പെടുത്തി പിപി ദിവ്യ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News