ലൈഫ് മിഷന്‍ കേസില്‍ ഇഡിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ജാമ്യം തേടി എം ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഇഡിയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ വഴി നോട്ടീസ് കൈമാറാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഈ മാസം പതിനേഴിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുന്‍പ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നല്‍കണമെന്ന് ശിവശങ്കറിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
ലൈഫ് മിഷന്‍ കേസ് രാഷ്ട്രീയലക്ഷ്യത്തോടെ എടുത്തതാണെന്നാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. മാത്രമല്ല ജാമ്യം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കുറ്റപ്പത്രം സമര്‍പ്പിച്ചു. അതേസമയം കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ സന്തോഷ് ഈപ്പന്റെ ജാമ്യഅപേക്ഷയെ ഇഡി എതിര്‍ത്തില്ലെന്നും ഈ നിലപാടിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here