പ്ലസ്‌ടു കോഴക്കേസ്; കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്

പ്ലസ്‌ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്. കേസിലെ എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

Also Read: ‘വിദ്യാഭ്യാസം മൗലികമായ അവകാശമാണ്’ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍

2014-ൽ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെഎം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് 2020 ൽ കേസ് രജിസ്റ്റർ ചെയ്തത്. ഈ എഫ്ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന് എതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ അപ്പീലിൽ കെഎം.ഷാജി ഉൾപ്പടെയുള്ള കേസിലെ എതിർ കക്ഷികൾക്കാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നൽകാൻ ആറ് ആഴ്ചത്തെ സമയമാണ് ഷാജിക്ക് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. കെഎം ഷാജി കൈക്കൂലി വാങ്ങിയതിന് പ്രത്യക്ഷ തെളിവുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചു. പ്രത്യക്ഷ തെളിവ് ഇല്ലെങ്കിലും പരോക്ഷ തെളിവുണ്ടെന്ന സർക്കാർ വാദം കേട്ടാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാണ് കേരള സർക്കാർ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തിയതെന്നും കോഴ നൽകിയിട്ടുണ്ടെന്ന് സ്കൂൾ മാനേജർ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴിയിൽ സമ്മതിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്നും ഹർജിയിൽ പറയുന്നു.

Also Read: മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് ഒരാഴ്ചക്കുള്ളിൽ പൂട്ടിയിരിക്കണം; നോട്ടീസ് നൽകി തിരുവനന്തപുരം നഗരസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News