ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ചന്ദ്ര ബോസ് വധക്കേസിൽ തനിക്ക് ജീവപര്യന്തം ശിക്ഷ നൽകിയതിനെതിരെ മുഹമ്മദ് നിഷാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചത്.

കഴിഞ്ഞ 9 വര്‍ഷമായി നിഷാം ജയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും നിഷാമിൻ്റ അഭിഭാഷകരായ മുകുള്‍ റോത്തഗിയും ഹാരിസ് ബീരാനും കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് ജാമ്യം നൽകണമെന്ന നിഷാമിന്റെ ആവശ്യത്തിൽ സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.

തൃശ്ശൂരിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൃത്യമാണെന്നും സമൂഹത്തിന് വിപത്തും ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്‍കിയ ഹര്‍ജിയില്‍ നേരത്തേ സുപ്രീം കോടതി നോട്ടീസയച്ചിരുന്നു.

2015 ജനുവരി 29 നാണ് ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും തലക്കടിച്ചുമാണ് പ്രതി നിഷാം കൊലപ്പെടുത്തിയത്. 2016 ജനുവരി 21നാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിന് ജീവപര്യന്തവും 24 വർഷവും തടവ് ശിക്ഷയും 80,30,00 രൂപ പിഴയുമാണ് തൃശ്ശൂർ അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്. ഇതിനെതിരെയാണ് നിഷാം സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News