അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുളള അപേക്ഷ അടിയന്തരമായി കേട്ടില്ല; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ബലാത്സംഗത്തിനിരയായ യുവതിയുടെ ഗര്‍ഭഛിദ്രത്തിനുളള ഹര്‍ജി പരിഗണിക്കാന്‍ വൈകിയതില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതി നടപടി വിചിത്രമാണെന്നും അതിജീവിതയുടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തിയതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

also read- ചെന്നൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ചെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് അതിജീവിതയുടെ കേസ് സുപ്രീംകോടതി പരിഗണിച്ചത്. ബലാത്സംഗത്തിനിരയായ യുവതിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുളള ഹര്‍ജി അടിയന്തരമായി കേള്‍ക്കാതെ 12 ദിവസം വൈകിപ്പിച്ച നടപടിയിലായിരുന്നു ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഹൈക്കോടതി നടപടി വിചിത്രമാണെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 26 ആഴ്ച ഗര്‍ഭിണിയായ അതിജീവിതയുടെ വിലപ്പെട്ട സമയമാണ് ഹൈക്കോടതി നഷ്ടപ്പെടുത്തിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍, അടിയന്തര ബോധം ഉണ്ടായിരിക്കണം. ഇത് ഒരു സാധാരണ കാര്യമായി കണക്കാക്കുന്നത് നല്ല മനോഭാവമല്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ഹര്‍ജിക്കാരിയെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാന്‍ നിര്‍ദേശിച്ച ബെഞ്ച്, തിങ്കളാഴ്ച ആദ്യ ഇനമായി കേസ് വീണ്ടും പരിഗണിക്കും.

also read- മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എ മറുപടി പറയാത്ത പ്രധാനപ്പെട്ട ചോദ്യങ്ങള്‍

ഓഗസ്റ്റ് ഏഴിനായിരുന്നു ഗുജറാത്ത് ഹൈക്കോടതിയില്‍ അതിജീവിത റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഓഗസ്റ്റ് 8 ന് കേസ് പരിഗണിച്ച ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഓഗസ്റ്റ് 10-ന് ബോര്‍ഡിന്റെ അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കേസ് പരിഗണിക്കുന്നത് 12 ദിവസത്തിന് ശേഷം 23-ലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി നിഷേധത്തിനെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും അതിജീവിത അറിയിച്ചു. ഇക്കാര്യത്തില്‍ ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസും അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News