അർജുനെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കണം; നിർദേശവുമായി സുപ്രീംകോടതി

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ രക്ഷിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. അഡ്വ. സുഭാഷ് ചന്ദ്രന്‍ അനുഛേദം 32 അനുസരിച്ച് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അടിയന്തര പ്രാധാന്യമുളള വിഷയമാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹര്‍ജിയെത്തിയാല്‍ ഉടന്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Also Read; ‘കരയാൻ കണ്ണുനീർ ഇല്ല, ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതി’: അർജുന്റെ സഹോദരി

അര്‍ജുനെ ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും പരമാവധി സൈന്യ സഹായങ്ങളും ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ആദ്യ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച നടപടി അടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Also Read; വിവാദ കൻവാർ ഉത്തരവ് സ്റ്റേ ചെയ്തു; ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News