ദില്ലിയിലെ വായു മലിനീകരണം; സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

delhi-air-quality-supreme-court

ദില്ലിയിലെ വായു മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അഭയ് എസ് ഓക്ക ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും NCR പരിധിയിലെ സര്‍ക്കാരുകളോടും മലിനീകരണ നിയന്ത്രണത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കോടതി അനുമതിയില്ലാതെ GRAP 4 പിന്‍വലിക്കരുതെന്നും ജസ്റ്റിസ് അഭയ് ഓക്ക നിര്‍ദ്ദേശിച്ചു. വായു ഗുണനിലവാരം കുറയുന്നത് കാത്തിരുന്ന കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഗുരുതര സാഹചര്യങ്ങളില്‍ അടിയന്തര നടപടിയാണ് ആവശ്യം എന്നും കോടതി ചൂണ്ടിക്കാട്ടി.

ദില്ലിയില്‍ അവശ്യസേവനങ്ങളായ ആശുപത്രി, ശുചീകരണം, പൊതുഗതാഗതം, അഗ്നിരക്ഷാ സേന, പൊലീസ്, വൈദ്യുതി, പൊതുവിതരണം, ജലസംസ്‌കരണം തുടങ്ങിയവയ്ക്ക് മാത്രമേ സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. ഇന്നുമുതല്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.

ALSO READ: മനുഷ്യ-വന്യജീവി സംഘര്‍ഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കര്‍മ്മ പദ്ധതി

ദില്ലിയിലെ ചില പ്രദേശങ്ങളില്‍ കാറ്റ് വീശിയതിനാല്‍ ചില സ്ഥലങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് മാറ്റമുണ്ട്.. എന്നാല്‍ പ്രധാനപ്പെട്ട പലയിടങ്ങളിലും വായുനിലവാരം ഗുരുതരമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News