ദില്ലിയിലെ വിഎച്ച്പി-ബജ്‌റംഗ്ദള്‍ റാലി തടയണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി

ഹരിയാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ നടക്കുന്ന വിഎച്ച്പി-ബജ്റംഗ്ദള്‍ റാലി തടയണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. വിദ്വേഷ പ്രസംഗമോ അക്രമങ്ങളോ സംഭവിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. മലയാളിയും മാധ്യമപ്രവര്‍ത്തകനുമായ ഷഹീന്‍ അബ്ദുല്ലയാണ് റാലി തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Also read- ‘ഞങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ല’; ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

അക്രമം ഉണ്ടാവാതിരിക്കാന്‍ അധിക സേനയെ വിന്യസിക്കണം. കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കാനും അക്രമ സാധ്യതാ മേഖലകളിലെ റാലികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും കോടതി നിര്‍ദേശം നല്‍കി. ഉത്തര്‍പ്രദേശ്, ഹരിയാന, ദില്ലി സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

Also read- സംഘപരിവാറിന്റെ വിദ്വേഷ വിളവെടുപ്പ്; രാജ്യം നോക്കിനില്‍ക്കരുതെന്ന് ഐ എന്‍ എല്‍

അതേസമയം, ഹരിയാനയില്‍ വര്‍ഗീയ കലാപം ആളിപ്പടരുകയാണ്. സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാരും മുസ്ലിം മത പുരോഹിതനും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഘപരിവാര്‍ സംഘടനകള്‍ ആയ ബജ്റംഗദളും വിശ്വഹിന്ദു പരിഷത്തും നടത്തിയ ജലാഭിഷേക് യാത്രയെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗുരുഗ്രാം ജില്ലയിലെ അഞ്ചു മാന്‍ ജുമാ മസ്ജിദ് നൂറോളം പേര്‍ ചേര്‍ന്ന് അഗ്നിക്കിരയാക്കി. നിരവധി വീടുകളും റെസ്റ്റോറന്റുകളും കത്തിച്ചു. വാഹനങ്ങള്‍ കൂട്ടത്തോടെ അഗ്നിക്കിരയാക്കുകയും ചെയ്തു. ഫരീദാബാദ്, പല്‍വാല്‍, ഗുര്‍ ഗൗണ്‍ തുടങ്ങിയ മേഖലയിലും സംഘര്‍ഷം ആളിക്കത്തുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 116 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News