കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

supreme-court

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നത അധികാര സമിതി കര്‍ഷകരുമായി നടത്തുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതിനുശേഷം ഹര്‍ജി പരിഗണിക്കണമെന്നും പഞ്ചാബ് സര്‍ക്കാരും കേന്ദ്രവും ആവിശ്യപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലവാളിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നതിനാല്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഇന്ന് ഇടപെടല്‍ ഉണ്ടായേക്കും.

Also Read : ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കേക്കിൽ ചേർക്കേണ്ട എസൻസ് അമിതമായി കഴിച്ചു; മൂന്ന് തടവുകാർക്ക് ദാരുണാന്ത്യം

അതേസമയം, പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

മൂന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിപണനത്തിനുള്ള ദേശീയ നയ ചട്ടക്കൂട് കര്‍ഷക താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കര്‍ഷകനേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Also Read :ട്രെയിന്‍ യാത്രയ്ക്കിടെ കുഞ്ഞിന് പാല് വാങ്ങാന്‍ അമ്മ പുറത്തിറങ്ങി, തിരിച്ചെത്തുമ്പോഴേക്കും ട്രെയിനെടുത്തു… കരച്ചിലടക്കാനാകാതെ അമ്മ- പിന്നീട് സംഭവിച്ചത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News