ചെങ്ങന്നൂന്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തളളി. മുമ്പ് ഹൈക്കോടതി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തളളിയത്.
Also read : കേരളത്തോട് കേന്ദ്ര അവഗണന; എൽഡിഎഫ് പ്രക്ഷോഭം ഈ മാസം 5ന്
ഒരു മുന്‍ എംഎല്‍എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിതനിയമനം നല്‍കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. അതേസമയം, പ്രശാന്ത് സര്‍വ്വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്ന ആവശ്യം കോടതി അംഗീകരിച്ചു. 2018 ജനുവരിയിലായിരുന്നു പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി ആശ്രിത നിയമനം നല്‍കിയത്.
Also read: പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സും കുറ്റം ചെയ്തിട്ടില്ല; കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതി
Former Chengannunr MLA KK Ramachandran Nair's son R.Prashanth's plea against cancellation of dependent appointment dismissed by The Supreme Court.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here