‘നിയമന നടപടി ആരംഭിച്ച ശേഷം മാനദണ്ഡങ്ങള്‍ തിരുത്താനാവില്ല’: സുപ്രീം കോടതി

SUPREME COURT

നിയമന നടപടി ആരംഭിച്ച ശേഷം മാനദണ്ഡങ്ങള്‍ തിരുത്താനാവില്ലെന്ന് സുപ്രീം കോടതി. നിയമന നടപടികളുടെ തുടക്കത്തിലുള്ള മാനദണ്ഡം അവസാനം വരെയും പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ആന്ധ്ര സ്വദേശിനിയായ മഞ്ജുശ്രീ നല്‍കിയ ഹര്‍ജിയാണ് രാജസ്ഥാന്‍ ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടത്. വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത ഇന്റര്‍വ്യൂ മാര്‍ക്കിനുള്ള കട്ട് ഓഫ് പിന്നീട് ഏര്‍പ്പെടുത്തിയതോടെ മഞ്ജുശ്രീ അയോഗ്യയായിരുന്നു.

Also read:സുനിത വില്യംസിന് ആരോഗ്യപ്രശ്നങ്ങൾ..? ആശങ്കയുയർത്തി ബഹിരാകാശ നിലയത്തിൽനിന്നുള്ള പുതിയ ചിത്രം

ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളെ നിയമന നടപടികള്‍ മുന്‍കൂട്ടി അറിയിക്കണമെന്നും മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാബെഞ്ച് വിധിച്ചു.

News Summary- The Supreme Court held that the criteria cannot be modified after the recruitment process has started. A five-judge constitution bench headed by Chief Justice DY Chandrachud stated that the criteria at the beginning of the appointment process should be followed till the end.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News