ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട നേഴ്സുമാരെ തിരികെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. മലയാളികളടക്കം 42 നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നഴ്സുമാരെ തിരിച്ചെടുക്കണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.
Also Read : രാജ്യസഭാ ചെയര്‍മാനെതിരായ അവിശ്വാസപ്രമേയം; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു
14 വര്‍ഷക്കാലമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്ത നഴ്സുമാരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. കൊവിഡ് ഘട്ടത്തിലുള്‍പ്പെടെ സേവനമനുഷ്ടിച്ച നഴ്സുമാരെ പിരിച്ചുവിട്ട നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി.
ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. ജസ്റ്റിസ് പി എസ് നരംസിംഹ അധ്യക്ഷനായ ബെഞ്ചാണ് നഴ്സുമാരെ തിരികെ നിയമിക്കണമെന്ന ഉത്തരവിട്ടത്.
Also Read : വിദ്വേഷ പ്രസംഗം; അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്
ദില്ലി ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ഹൈക്കോടതി വിധിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Also Read : 7-ാം വയസില്‍ ചെസ് പഠനം തുടങ്ങി, 18-ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി ചരിത്രനേട്ടം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here