ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദിന് സമീപത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. കിണര്‍ ക്ഷേത്രത്തിന്റേതാണെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ലെന്നും കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്.
കോടതിയുടെ അനുമതിയില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നും രണ്ടാഴ്ചയ്ക്കകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
സംഭലില്‍ ഐക്യം നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഷാഹി മസ്ജിദ് കമ്മിറ്റിയാണ് കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന ഹര്‍ജി നല്‍കിയത്. കഴിഞ്ഞമാസം മസ്ജിദിനോട് ചേര്‍ന്നുള്ള കിണര്‍ ജില്ല ഭരണകൂടം മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്തിരുന്നു.
ഷാഹി മസ്ജിദ് കമ്മിറ്റിയാണ് കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് അഭ്യര്‍ഥിച്ചും ഇതുമായി ബന്ധപ്പെട്ട് ജില്ല മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടും വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്.
Also Read : കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ; യുപിയിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here