കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യം; സുപ്രീം കോടതി

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്ടർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം തുടങ്ങാനുള്ള മതിയായ കാരണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.തമിഴ്‌നാട്‌ എക്‌സൈസ്‌, വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിക്ക്‌ എതിരായ കേസുകളിലാണ് സുപ്രീംകോടതിയുടെ നിരിക്ഷണം. സെന്തിൽ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവിൽ മെട്രോ ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ നിയമനങ്ങൾക്ക്‌ കോഴ വാങ്ങിയെന്നാണ്‌ കേസ്. 2022 നവംബറിൽ മന്ത്രിക്കും കേസിലെ മറ്റ്‌ പ്രതികൾക്കും ഇഡി അയച്ച സമൻസ്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ നടപടി തെറ്റാണെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരിക്ഷണങ്ങൾ. കുറ്റക്യത്യവും കുറ്റക്യത്തിന്റെ വരുമാനവും സയാമീസ് ഇരട്ടകളാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News