1988ല്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ സൈനിക നഴ്‌സിംഗ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട വനിതയ്ക്ക് കേന്ദ്രം 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. എട്ടു ആഴ്ചയ്ക്കകം ഈ തുക നല്‍കാനും കോടതി പറഞ്ഞിട്ടുണ്ട്.
സെലീന ജോണ്‍ എന്ന വ്യക്തിയുടെ അപേക്ഷയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. സൈനിക നഴ്‌സിംഗ് സര്‍വീല്‍ ലഫ്റ്റനന്റ് ആയിരിക്കേയാണ് സെലീന കരസേന ഓഫീസറെ വിവാഹം കഴിച്ചത്. തുടര്‍ന്ന് വിവാഹം കഴിച്ചാല്‍ നിയമനം റദ്ദാക്കുമെന്ന കരസേന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. എന്നാല്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ മിലിട്ടറി നഴ്‌സിംഗ് സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ 1977 കൊണ്ടുവന്ന നിയമം 1995ല്‍ പിന്‍വലിച്ചിരുന്നു.
ALSO READ: മക്കൾക്ക് കടുത്ത ശാരീരിക – മാനസിക പീഡനം; മുൻപ് പാരന്റിങ് വ്ലോഗർക്ക് 60 വർഷം തടവുശിക്ഷ വിധിച്ച് കോടതി
വനിത നഴ്സിങ് ഓഫിസറെ പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. പുരുഷാധിപത്യ വ്യവസ്ഥ മനുഷ്യന്റെ അന്തസ് ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here